വടക്കൻ കേരളത്തിലെ മിത്തുകൾ , സാങ്കല്പിക കഥാപരിസരമായ ഏർക്കാന എന്ന ദേശം അതിലൂടെ കേരള സംസ്ഥാന രൂപീകരണം തൊട്ട് കാസര്ഗോഡിലൂടെ കർണ്ണാടക അതിർത്തിയെ ചുറ്റി അവരുടെ ഭാഷയിലൂടെ , മനുഷ്യരും കാടും ജീവജാലങ്ങളും കാട്ടുവള്ളികൾ പോലെ പിണഞ്ഞു കിടക്കുന്ന നൂറിലേറെ ക ഥാപാത്രങ്ങൾ ആഴത്തിൽ വന്നുപോകുന്ന കഥകളും ഉപകഥകളുമായ ചില്ലകൾ പക്ഷെ തായ് തടിയായ നോവൽ എന്ന വലിയ ക്യാൻവാസിനെ വായനയുടെ ഞരമ്പ് അറ്റു പോകാതെ മൂന്നു തലമുറയുടെ , പ്രണയത്തിന്റെ വെറുപ്പിന്റെ , രതിയുടെ, രാഷ്ട്രീയത്തിന്റെ , ചതിയുടെ, വഞ്ചനയുടെ വള്ളികളിൽ പിടിച്ചു ആടി ഉലഞ്ഞു കൊണ്ടല്ലാതെ ഓരോ അദ്ധ്യായവും നമുക്ക് കടന്നു പോകാൻ കഴിയൂ . കഥാകാരന്റെ ഭാഷയിൽ ,നിറങ്ങൾ .അദ്ധ്യായമല്ല നിറങ്ങളാണ് ..ആ 18 നിറങ്ങളിൽ പോത്താളൻ കുന്നിലെ തെയ്യങ്ങളും വെള്ളച്ചിയും കുഞ്ഞമ്മാറും മൂ ളി പുല്ലിന്റെ മർമ്മരത്തോടെ , റാക്കിന്റെ തീ പൊള്ളലോടെ തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു
കൂട്ടുകാർ , പ്രണയത്തിന്റെ പേരിൽ ശത്രുക്കളാവുകയും അതിലൂടെ രാഷ്ട്രീയ വളർച്ചയുടെ ഹേതുവാകുകയും ചെയ്യുന്ന കഥാ തന്തു ഏർക്കാനായും കടന്നു കേരളത്തിന്റെ ഏതൊരു പ്രദേശത്തേക്കും കൂട്ടി ചേർത്തു വായിക്കാൻ കഴിയും എന്നിടത്താണ് ഈ നോവൽ മനുഷ്യാവസ്ഥയുടെ ഉള്ളറകളിലേക്ക് നമ്മെ കൊണ്ട് പോകുന്നത് ...വായിച്ചു കഴിഞ്ഞിട്ടും പകയുടെ ....'ചത്തില്ലെങ്കിൽ നമ്മോ എനീം കൊല്ലും ചാവും വരെ കൊല്ലും എന്ന മൂന്നാം തലമുറക്കാരന്റെ കഠിന വാക്കുകളും ...പ്രണയത്തിന്റെ വഴിയും വശവും ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും അത് ശത്രുക്കളെ .ഒന്നിപ്പിക്കുമെന്നും കൂടെപ്പിറപ്പിനെ വെറുപ്പിക്കുമെന്നുമുള്ള വാക്കുകൾ മനസ്സിന്റെ കൊക്കയിൽ കിടന്നാടുന്നു ..
നല്ലൊരു വായനാനുഭവത്തിനു നന്ദി .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ